മനാമ: ബോളിവുഡ് മെഗാ സ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ‘ജവാൻ’ ന്റെ ഫാൻസ് ഷോ ബഹ്റൈനിൽ സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ എപിക്സ് സിനിമാസ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ ഔദ്യോഗിക ഫാൻ ക്ലബ്ബായ എസ്.ആർ.കെ യൂണിവേഴ്സി’ന്റെ സഹകരണത്തോടെയാണ് ഷാരൂഖാന്റെ ജവാന് വേണ്ടി ബഹ്റൈനിൽ ആദ്യമായി ഫാൻസ് ഷോ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 8 വെള്ളിയാഴ്ച രാവിലെ 9:30 ന് എപിക്സ് സിനിമാസിൽ ഫാൻ ഷോ നടക്കും.
പ്രത്യേക ജവാൻ ടി-ഷർട്ട് ധരിച്ച് ബിഗ് സ്ക്രീനിൽ സിനിമ കാണാനും ആസ്വദിക്കാനും ആരാധകർക്ക് അവസരം ലഭിക്കും. രാവിലെ 10:30 യ്ക്ക് ആരംഭിക്കുന്ന ഫാൻസ് ഷോയ്ക്ക് മുന്നോടിയായി എസ്.ആർ.കെയുടെ ചില ഐക്കണിക് ഗാനങ്ങളും ചലനങ്ങളും പ്രദർശിപ്പിക്കുന്ന ഓറിയൻസ് ഗ്രൂപ്പിലെ കലാകാരൻമാരുടെ നൃത്ത സംഗീത പരിപാടികളും അരങ്ങേറും.
www.epixcinemas.com എന്ന വെബ്സൈറ്റിലോ ബോക്സ് ഓഫീസിലോ ടിക്കറ്റുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ എപിക്സ് സിനിമാസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ലഭ്യമാണ്.