മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരണപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരണപ്പെട്ട സംഭവം അതീവദു:ഖകരമാണ്. മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.