മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും രാജാവിന്റെ സ്വകാര്യ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫയുടെയും സാന്നിധ്യത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലിയെ അൽ സഫ്രിയ പാലസിൽ സ്വീകരിച്ചു.
എം എ യൂസഫ് അലിയെ രാജാവ് സ്വാഗതം ചെയ്യുകയും റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ വിജയകരമായ ബിസിനസ്സ് സംരംഭങ്ങളെയും പ്രാദേശിക വ്യാപാര പ്രവർത്തനങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലും ലുലു ഗ്രൂപ്പിന്റെ സംഭാവനകളെയും രാജാവ് പ്രശംസിച്ചു.
എം എ യൂസഫ് അലിയും രാജാവിന് നന്ദിയും ആശംസയും അറിയിച്ചു. ബഹ്റൈനിലെ ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് രാജാവ് നൽകുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജൂസർ രൂപവാല എന്നിവരും പങ്കെടുത്തു.