മനാമ: കോഴിക്കോട് ജില്ലയിലെ വേളം കാക്കുനി കേന്ദ്രമായി കഴിഞ്ഞ 10വർഷമായി ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ദയ സെന്റർ ഫോർ ഹെൽത് &റീഹാബിലിറ്റേഷൻ സെന്റർ എന്ന സ്ഥാപനം കൂടുതൽ സൗകര്യമുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറുകയാണ്.
പ്രസ്തുത സംരഭ ത്തിന്റെ നവീനമായ ഭാവിപ്രവർത്തനത്തിന് വേണ്ടി സഹായമഭ്യർഥിച്ചും പ്രവർത്തനം വിശദീകരിക്കാനും സെഗയ്യ ബി എം സി ഹാളിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചു.
നൂറിൽ പരം ആളുകൾ പങ്കെടുത്ത കൺവെൻഷനിൽ ദയയുടെ പ്രതിനിധികളായി ഡോ :ഇസ്മായിൽ, സി സി റഷാദ്, അജ്മൽ കെ, ഫൈസൽ കായക്കണ്ടി, നവാസ് പാലക്കുനി എന്നിവർ അതിഥികളായി പങ്കെടുത്തു.
പുതിയ കെട്ടിടത്തിലേക്ക് മാറുന്ന പ്രസ്തുത സ്ഥാപനത്തിന്റെ മെഷീനുകൾക്കുള്ള വിഭവ സമാഹരണം കുരുട്ടി മൊയതുഹാജി ഡോ :ഇസ്മായിലിനു നൽകി നിർവഹിച്ചു.
തുടർന്ന് മൂസ്സപള്ളിക്കര, കെ പി ഫാമിലിക്ക് വേണ്ടി മൊയ്തു കെ പി,ആർ പവിത്രൻ, മുഹമ്മദ് മേത്തറമൽ, രജി പോറാകൂൽ, ഫൈസൽ തറവട്ടത്,അസീസ് ടി എം,അയ്യൂബ് മുച്ചിലോട്ട്,നിസാർ കക്കുളങ്ങര, തുടങ്ങിയവർ സമാഹരണത്തിൽ പങ്കാളികളായി.
ബിഎംസി ഡയരക്ടർ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ
DCHR ട്രഷറർ സി സി റഷാദ്, ഫൈസൽ കായക്കണ്ടി തുടങ്ങിയവർപ്രവർത്തന പദ്ധതികൾ വിശദീകരിച്ചു..
ഇത്തരം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്നു സംഗമം വിലയിരുത്തി. സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായസലീം പാലക്കുനി,റഷീദ് മാഹി,അസീൽ അബ്ദുറഹ്മാൻ യു കെ ബാലൻ, അഷ്റഫ് കാട്ടിൽ പീടിക,സാനിപോൾ ഇന്ത്യൻക്ലബ്, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി,എൻ അബ്ദുൽ അസീസ്, മജീദ് തണൽ, കെ ടി സലീം,അബ്ദുൽ ഖാദർ മറാസീൽ,റഫീഖ് നാദാപുരം ആർ പവിത്രൻ, തുടങ്ങിയ വ്യക്തികൾ ആശംസകൾ നേർന്നു..ദയയുടെ ബഹ്റൈൻ കോർഡിനേഷൻ ഭാരവാഹികളായ മൂസ്സ പള്ളിക്കര ജലീൽ ടി, മുനീർ പിലാക്കൂൾ, രജി പി, നൗഷാദ് വടക്കയിൽ മുഹമ്മദ് ഷാഫി, ജലീൽ വി പി, ഖാദർ മുതുവന, റിയാസ് കൊറോത്, ഫൈസൽ തറവട്ടത് തുടങ്ങിയവർ നേതൃത്വം നൽകി.
ലത്തീഫ് ആയഞ്ചേരി അവതാരകാനായ സംഗമത്തിൽ സി എം കുഞ്ഞബ്ദുള്ള സ്വാഗതവും ടി ടി അഷ്റഫ് നന്ദിയും രേഖപ്പെടുത്തി.