കുവൈറ്റ് സിറ്റി : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ഓൺലൈൻ ഇടപാടുകളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
മൊബൈൽ ഫോൺ കോളുകളിലൂടെയും വാട്ട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന വ്യാജ പേയ്മെന്റ് ലിങ്കുകളോട് പ്രതികരിക്കരുതെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ടുകൾ വേണ്ടത്ര സുരക്ഷിതമല്ലെങ്കിൽ ഹാക്കർമാർക്ക് ഫോണിൽ നിന്ന് എളുപ്പത്തിൽ വിവരങ്ങൾ ചോർത്താൻ കഴിയും. അജ്ഞാത ബാങ്ക് അഭ്യർത്ഥനകളോട് പ്രതികരിക്കരുത്. സംശയാസ്പദമായ അഭ്യർത്ഥനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബാങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.