കലിഫോര്‍ണിയ : വിജയിയെ കണ്ടെത്താനാകാതെ നീണ്ടുപോയ പവര്‍ബോള്‍ ലോട്ടറി ജാക്പോട്ട് ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. 1033414756 പവര്‍ബോള്‍ 10 നമ്പറിനാണ് 2.04 ബില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കുക. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായി വളര്‍ന്ന ലോട്ടറി വിജയി കലിഫോര്‍ണിയ സംസ്ഥാനത്തു നിന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
എല്ലാവരുടേയും ടിക്കറ്റുകള്‍ പരിശോധിച്ചു സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. 1.9 ബില്യണ്‍ ഡോളറില്‍ നറുക്കെടുക്കപ്പെടേണ്ട ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഖ്യ വളര്‍ന്നു 2.04 ബില്യണ്‍ ഡോളറാകുകയായിരുന്നു.
ഭാഗ്യവാനായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വിറ്റ കലിഫോര്‍ണിയായിലെ ഗ്യാസ് സ്റ്റേഷന് ഉടമ ജോസഫിനു ഒരു മില്യണ്‍ ഡോളറാണ് കമ്മീഷനായി ലഭിക്കുന്നത്.
Trending
- ബി.എച്ച്.ബി. മെന്റര്‍ഷിപ്പ് പ്രോഗ്രാം ബിരുദധാരികളെ ആദരിച്ചു
- പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം; മരിച്ചവരില്‍ മലയാളി പൈലറ്റും
- വിവാഹപ്രായം 6 മാസം മുതല്‍, താമസം മണ്‍വീടുകളില്‍; ഇത് ദേവ്മാലി ഗ്രാമം
- എല്ലാം ഇന്ന് തുറന്ന് പറയും; സിപിഎമ്മിന്റെയടക്കം ഒരു പാര്‍ട്ടിയുടെയും പിന്തുണ ഭാവിയില്‍ വേണ്ട; കെ.ടി.ജലീൽ
- മുഖ്യമന്ത്രി പറഞ്ഞത് ഗൗരവതരം: വാര്‍ത്ത നിഷേധിച്ചിട്ട് കാര്യമില്ല, റിപ്പോര്‍ട്ട് തേടും; ഗവര്‍ണര്‍
- ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
- പത്തു വയസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 79 വര്‍ഷം കഠിന തടവും പിഴയും
- ഒളിവ് ജീവിതം’ അവസാനിപ്പിച്ച് സിദ്ദിഖ്