ഹൈദരാബാദ്:ഭൂമി തര്‍ക്ക കേസില്‍ തെലുങ്കു നടന് പ്രഭാസിന് തിരിച്ചടി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭൂമിയുടെ അവകാശം തനിക്കാണെന്ന് ചൂണ്ടിക്കാട്ടി പ്രഭാസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്. രംഗറെഡ്ഡി ജില്ലയിലെ സെര്ലിങ്കമ്പള്ളിലുള്ള 18,747 ചതുരശ്ര അടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. പ്രഭാസിന് അവിടെ ഒരു ഫാം ഹൗസ് ഉണ്ട്. ഭൂമിയുള്ള ഈ കെട്ടിടം പൊളിക്കരുതെന്ന് ഹൈക്കോടതി റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
വര്‍ഷങ്ങള്‍ മുന്‍പ് താന്‍ ഈ ഭൂമി വാങ്ങിയെന്നാണ് പ്രഭാസിന്റെ അവകാശ വാദം. 2018 ലാണ് ഭൂമിയുടെ അവകാശം തനിക്കാണെന്ന് ചൂണ്ടിക്കാട്ടി പ്രഭാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.