മനാമ:മാധ്യമ പ്രവർത്തനങ്ങളിലൂടെ മരണപ്പെട്ടവരെയും ജയിൽവാസം അനുഭവിക്കുന്നവരെയും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായി 1993 മുതലാണ് എല്ലാ മെയ് മൂന്നാം തീയതിയും ലോക മാധ്യമ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. കൊറോണ കാലഘട്ടത്തിൽ കൃത്യമായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് ബഹറിനിലെ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞതായി ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. എന്നാൽ ഈ ദിനത്തിൽ മാധ്യമപ്രവർത്തനത്തിന് ഒപ്പം കൊറോണ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകി വ്യത്യസ്തരാവുകയാണ് ബഹ്റൈൻ മലയാളി മീഡിയ ഫോറം എന്ന ബി.എം.എം.എഫ് അംഗങ്ങൾ. ഭക്ഷണത്തിനും മറ്റും വകയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ നിരന്തരമായ ഫോൺവിളികലെ തുടർന്നാണ് ബഹ്റൈനിലെ പ്രധാന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഭക്ഷണപ്പൊതിയും ഭക്ഷ്യകിറ്റ് വിതരണം നടത്തിയത്. ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയുടെ വൺ ബഹറിൻ ടുഗദർ വി കെയർ ചാരിറ്റിയുമായി സഹകരിച്ചാണ് ബഹ്റിന്റെ വിവിധയിടങ്ങളിൽ ദിവസേന ഭക്ഷണവും 250 ഓളം പേർക്ക് ഭക്ഷ്യകിറ്റുകളും ആദ്യഘട്ടമായി വിതരണം ചെയ്തത്. അതോടൊപ്പം കൂടുതൽ ഭക്ഷണ കിറ്റുകൾ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കുന്നതിനായി ബഹറിനിൽ പ്രധാനമായും പ്രവർത്തിക്കുന്ന അംഗീകൃത സംഘടനകളായ ഇന്ത്യൻ ക്ലബ്ബിനും കെഎംസിസിക്കും ക്യാപിറ്റൽ ഗവർണറിൽ നിന്ന് ലഭ്യമാക്കുന്നതിനും ഈ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പ്രധാന പങ്കുവഹിച്ചു.വരും ദിനങ്ങളിലും മാധ്യമപ്രവർത്തനത്തിന് ഒപ്പം ബഹറിൻ സമൂഹത്തിന് സഹായകമാകുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് ബഹറിൻ മലയാളി മീഡിയ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു.
Trending
- മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സി പി ഒമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി
- കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.ഐ.എമ്മില്‍ കൂട്ട അച്ചടക്ക നടപടി
- നവരാത്രി ആഘോഷങ്ങൾക്കായി സ്കൂൾ അലങ്കരിക്കുന്നതിടെ 9-ാം ക്ലാസുകാരി ഷോക്കേറ്റ് മരിച്ചു
- അഞ്ചു വയസുകാരിയുടെ മൂക്കില്‍ പെന്‍സില്‍ തറച്ചുകയറി; ഡോക്ടര്‍മാര്‍ അതിവിദഗ്ദ്ധമായി പുറത്തെടുത്തു
- ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
- ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് ക്രിസ് ഗോപാലകൃഷ്ണന്
- പയ്യന്നൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; സംഘത്തിൽ ബന്ധുവും
- കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ