തൃശൂർ: നഗരത്തിലെ എ ടി എമ്മിൽ പടക്കമെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഇ എം ഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായി പടക്കമെറിയുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.രജീഷ് തൃശൂരിൽ എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇ എം ഐ മുടങ്ങിയതിനാൽ സർവീസ് ചാർജ് പിടിച്ചതായി കാട്ടി മൊബൈലിൽ മെസേജ് വന്നു. സംഭവത്തിന് മുൻപ് രജീഷ് ബാങ്കിലെത്തി ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തിരുന്നു. മെസേജ് വന്നതിൽ പ്രകോപിതനായ രജീഷ് ജനറൽ ആശുപത്രി പരിസരത്തുള്ള പടക്കക്കടയിൽ നിന്ന് പടക്കം വാങ്ങിയതിനുശേഷം ഇത് ബാങ്കിന്റെ എ ടി എമ്മിനുള്ളിലേയ്ക്ക് എറിയുകയായിരുന്നു.പിന്നാലെ മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നാണ് പിടികൂടിയത്. ബാങ്കിലെയും എ ടി എമ്മിലെയും സി സി ടി വി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയ രജീഷ് പിന്നീട് അറസ്റ്റിലാവുകയായിരുന്നു.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത

