മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) എല്ലാ ഗവർണറേറ്റുകളിലും അഞ്ച് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും വിദേശ തൊഴിലാളികൾ പിടിയിലായിട്ടുണ്ട്. ഇവരെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസുമായി ഏകോപിപ്പിച്ച് ക്യാപിറ്റൽ ഗവർണറേറ്റുകളിലും നോർത്തേൺ ഗവർണറേറ്റുകളിലും രണ്ട് കാമ്പെയ്നുകൾ നടന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റിലാണ് മൂന്നാമത്തെ കാമ്പെയ്ൻ നടത്തിയത്. നാഷണൽ, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ), ഗവർണറേറ്റിന്റെ പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചു മുഹറഖ് ഗവർണറേറ്റിൽ നാലാമത്തെ കാമ്പെയ്നും വ്യവസായ, വാണിജ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു സതേൺ ഗവർണറേറ്റിൽ അഞ്ചാമത്തെ കാമ്പെയ്നും നടന്നു.