ആലപ്പുഴ : മത്സ്യവ്യാപാരത്തിന്റെ മറവില്‍ എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ആലപ്പുഴ വളഞ്ഞവഴി വെളിംപറമ്പ് വീട്ടില്‍ മുഹമ്മദ് ഷമീറിനെയാണ് (30) എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ആലപ്പുഴ എക്സൈസ് ആന്റി നര്‍ക്കോട്ടിക് സി.ഐ. മഹേഷിന്റെ നേതൃത്വത്തില്‍ വീടുവളഞ്ഞ് പിടികൂടിയ ഇയാളില്‍നിന്ന് 18ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം. മത്സ്യലോറിയില്‍ ഡ്രൈവറാണിയാള്‍.മത്സ്യവ്യാപരത്തിന്റെ മറവില്‍ ബെംഗളൂരുവില്‍നിന്ന് വന്‍ തോതില്‍ എം.ഡി.എം.എ. ട്രെയിന്മാര്ഗമെത്തിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വിപണനം ചെയ്തുവരുകയാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. മൂന്നുമാസമായി ഇയാള്‍ എക്സൈസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു.ബെംഗളൂരുവില്‍നിന്ന് ഒരുഗ്രാമിന് 800 രൂപ നിരക്കില്‍ വാങ്ങുന്ന മയക്കുമരുന്ന് ആലപ്പുഴയില്‍ 3000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തിലെ പി.ആര്. പ്രവീണ്‍, കെ.ബി. ജിജി കുമാര്‍, കെ.ടി കലേഷ്, എസ്. അരുണ്‍, പി.ജി. അരുണ്‍, എസ്. ശ്രീജിത്ത് , എന്‍.ആര്. സിന്ധു, പി.എന്‍. പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.
Trending
- കള്ളനോട്ട് കൈവശം വെച്ചയാള്‍ക്ക് മൂന്നുവര്‍ഷം തടവ്
- മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്ക് 15 വര്‍ഷം വീതം തടവ്
- ആരവമടങ്ങുന്നു; ഇനി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടം
- പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍
- ‘ബംഗാളിനെ ലക്ഷ്യം വെച്ചാൽ പാകിസ്ഥാൻ പല കഷണങ്ങളാകും’: കൊൽക്കത്ത ഭീഷണിയിൽ ഖവാജ ആസിഫിന് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
- എൽപിജി ക്ഷാമം: തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം; ആവശ്യത്തിന് സിലിണ്ടറുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
- കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി

