കണ്ണൂർ: ബി.ജെ.പിയെക്കുറിച്ചുള്ള പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഒരു പക്ഷം മാത്രമേയുള്ളൂ, അത് കർഷകരുടെ പക്ഷമാണ്. കർഷകരുടെ കാര്യം വരുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല.
ബിജെപി നേതാക്കള്‍ കണ്ടത് ന്യൂനപക്ഷ വകുപ്പിന്റെ പരിപാടിക്ക് ക്ഷണിക്കാനാണ്. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെ ആരും ന്യായീകരിക്കുന്നില്ല. ഇത്തരമൊരു വിഷയം ബി.ജെ.പിയുമായല്ല കേന്ദ്ര സർക്കാരുമായാണ് ചർച്ച ചെയ്യുകയെന്നും മാർ പാംപ്ലാനി പറഞ്ഞു.