മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ ഹിദ്ദ്മായി സഹകരിച്ചു കൊണ്ട് ഹിദ്ദ് എംഎം ഈ ടി സി ലേബർ ക്യാമ്പിലാണ് മെഡിക്കൽ ക്യാമ്പ് നടന്നത്.
ഒരു വർഷക്കാലയളവിലെ സംഘടനയുടെ ആറാമത് മെഡിക്കൽ ക്യാമ്പ് ആയിരുന്നു ഇത്. ക്യാമ്പ് ഇരുന്നൂറിൽ പരം ആളുകൾ പ്രയോജനപ്പെടുത്തി. വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ ഐ സി ആർ എഫ് കോർ അംഗവും വോയ്സ് ഓഫ് ആലപ്പി കുടുംബാംഗവും കൂടിയായ അജയകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി നിതിൻ ചെറിയാൻ സ്വാഗതം ആശംസിച്ചു.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മണിക്കുട്ടൻ, വോയ്സ് ഓഫ് ആലപ്പി ആക്ടിങ് സെക്രട്ടറി ജോഷി നെടുവേലിൽ, മാധ്യമ പ്രവർത്തകൻ ഇ വി രാജീവൻ, മുഹറഖ് മലയാളി സമാജം ആക്റ്റിംഗ് പ്രസിഡന്റ് അബ്ദുൽ മൻഷീർ,പ്രതിഭ മുഹറഖ് മേഖല സെക്രട്ടറിയും വോയ്സ് ഓഫ് ആലപ്പി കുടുംബംഗവും കൂടിയായ ബിനു കരുണാകരൻ, ക്യാംപ് പ്രതിനിധികളായ സെന്തിൽ, രതീഷ്, അൽ ഹിലാൽ മാർക്കറ്റിംഗ് ഇൻചാർജ് അരുൺ എന്നിവർ ആശംസകൾ നേർന്നു.
വോയിസ് ഓഫ് ആലപ്പി എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മെമ്പർഷിപ് സെക്രട്ടറി ജിനുകൃഷ്ണൻ, ചാരിറ്റി വിങ് കൺവീനർ ലിബിൻ സാമൂവൽ, ജോയിന്റ് ട്രഷറർ സനിൽ വള്ളികുന്നം, ഏരിയ കോർഡിനേറ്റർ അനൂപ് മുരളീധരൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് ബാബു, അജിത് കുമാർ, ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസന്നകുമാർ, ബിജു കെ.കെ, റെജി, ശ്രീരാജ്, സജീഷ്, നിതിൻ ഗംഗ, മുഹറഖ് മലയാളി സമാജം സെക്രട്ടറി രജീഷ് പി.സി, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനസ് റഹിം ആമുഖ പ്രസംഗം നടത്തി. മുഹറഖ് ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി. ഏരിയ വൈസ് പ്രസിഡന്റ് അൻഷാദ് റഹിം, ജോയിന്റ് സെക്രട്ടറി സുബി എം, ഏരിയ അംഗങ്ങളായ മനോജ് അപ്പുക്കുട്ടൻ, ഷിയാസ്, വിനോദ് വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി.