കുമരകം: കോട്ടയത്തിന്റെയും കേരളത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് രണ്ടാമത് ജി 20 ഷെർപ്പ യോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാർവത്രിക സാഹോദര്യത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ ജി 20 പ്രമേയമായ ‘വസുധൈവ കുടുംബകം’ അല്ലെങ്കിൽ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ആശയം അതിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ സന്ദേശത്താലും ഇന്നത്തെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ ഉൾക്കൊള്ളുന്നതിനാലും ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം കുമരകത്ത് നടക്കുന്ന ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന്റെ രണ്ടാമത് ഷെർപ്പ മീറ്റിംഗിലേക്ക് ഇന്ത്യൻ സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും പ്രതിനിധീകരിച്ച് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതിൽ തനിക്ക് ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.