തൃശൂർ: റവന്യൂ മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് മന്ത്രി വീണ് പരിക്കേറ്റത്. പടികൾ ഇറങ്ങുന്നതിനിടെ കാൽ തെറ്റിയാണ് വീണത്.
ഉടൻ തന്നെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രി രാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.