തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ കരട് ആദ്യം മുഖ്യമന്ത്രിക്ക് കൈമാറാനുള്ള തീരുമാനത്തിൽ മാറ്റം. കരട് നയം യുഡിഎഫ് ഉപസമിതി ആദ്യം ചർച്ച ചെയ്യുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോൺഗ്രസ് പ്രതിനിധിയായിരിക്കും ഉപസമിതിയുടെ അധ്യക്ഷൻ. ആരെ അധ്യക്ഷനാക്കണമെന്നത് കെപിസിസി പ്രസിഡന്റ് തീരുമാനിക്കും. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളിൽനിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. കരട് നയം വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ.
മന്ത്രിസഭയിലെ ചില അംഗങ്ങൾ പ്രധാന വിഷയങ്ങൾ അറിയുന്നില്ലെന്ന പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് മദ്യനയ ചർച്ചകൾ മുന്നണിതലത്തിൽ നടത്താൻ തീരുമാനിച്ചത്. ഈ മാസം 30-നകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

