മനാമ: സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്, ബഹ്റൈൻ അലുംനിയുടെ വാർഷിക ജനറൽ ബോഡി യോഗം 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. 2016ൽ ആരംഭിച്ച അലുംനി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, 16 അംഗങ്ങളടങ്ങിയ യൂണിയനാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കോളേജ് യൂണിയന്റെ മാതൃകയിലാണ് അലുംനി യൂണിയന്റെ പ്രവർത്തനം.
പ്രജി. വി ചെയർമാനായും രജിത ടി.കെ. ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അരവിന്ദൻ എം സോഷ്യൽ സർവീസ് കൗൺസിലറും ജിതേഷ് എം.ആർ. മെമ്പർഷിപ്പ് സർവീസ് കൗൺസിലറുമാണ്. ഐശ്വര്യ ജഗദീഷ് വൈസ് ചെയർമാനായും സരിത സജീഷ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കും. ജിജു പൂളക്കൽ ഫൈൻ ആർട്സ് സെക്രട്ടറിയും സുനിൽ ലോറൻസ് ജനറൽ ക്യാപ്റ്റനും സിജേഷ് പി.കെ. മാഗസിൻ എഡിറ്റർ/റിപ്പോർട്ടറുമായിരിക്കും.

ആശ സുനിൽ, പ്രിയേഷ് ഗംഗാധരൻ, ഹിഷാം കെ., ഷാജു കെ. നായർ, ബിജു സി., സിദ്ധാർഥ് കെ., പുണ്യ പി. എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
ജനറൽ ബോഡിക്കുശേഷം ചേർന്ന പുതിയ യൂണിയന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ ഈ വർഷത്തെ പരിപാടികളുടെ പ്രാഥമിക കലണ്ടറിന് രൂപം നൽകി. യൂണിയൻ പ്രവർത്തനോദ്ഘാടനം, അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി ആർട്സ് ഡേ, ഓണാഘോഷം, സ്പോർട്സ് ഡേ, അലുംനി യൂണിയൻ ഡേ, ഫൺ ഡേ, വിനോദയാത്ര എന്നിവ സംഘടിപ്പിക്കാനാണ് ആലോചന. പൊതുസമൂഹത്തിനായി കുറഞ്ഞത് രണ്ടു പരിപാടികൾ നടത്താനും സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും യോഗം ധാരണയിലെത്തി.
പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും അംഗങ്ങൾക്കായി ഒരു വെർച്വൽ ക്യാമ്പസ് സൃഷ്ടിച്ച് ജീവിതം കൂടുതൽ ആനന്ദകരമാക്കുകയാണ് അലുംനിയുടെ പ്രധാന ലക്ഷ്യം. അലുംനിയിൽ ചേരാനും കൂടുതൽ വിവരങ്ങൾ അറിയാനും +973 3435 3639, +973 6691 1311, +973 3928 8974, +973 3652 4953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

