കൊച്ചി : അഞ്ചാം കല്പന എന്ന ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രാഷ്ട്രീയ ഉന്നതരുടെ ഇടപെടൽ മൂലം നീതി നിഷേധിക്കപ്പെടുന്ന സാധുവായ ഒരു അപ്പന്റെ മനസിക വ്യാപാരങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കൃത്യനിർവഹണം ചെയ്യേണ്ട അധികാരികൾ പണത്തിന്റെ മുൻപിൽ കണ്ണടക്കുമ്പോൾ ഒരു സാധുവായ മനുഷ്യൻ എങ്ങനെ ക്രിമിനൽ ആയി തീരുന്നു എന്ന് സിനിമയിൽ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു. മാക്കാൻസ് ടാക്കീസിന്റെ ബാനറിൽ വയറലായ ആകാലിക എന്ന സിനിമയുടെ സംവിധായകൻ ഓയ്മ ആണ് അഞ്ചാം കല്പന കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
MCR മീഡിയയുടെ ബാനറിൽ രഞ്ജു രാജൻ ആണ് നിർമാതാവ്. ജോമി വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പഴയകാല സിനിമ നാടക നടൻ പി ആർ ബാലകൃഷ്ണൻ ആണ് പുണ്യാളൻ കപ്പ്യാർ എന്ന മുഖ്യവേഷം ചെയ്തിരിക്കുന്നത്. ഫെലിക്സ് ഏണസ്റ്റ്, ജോസഫ് തോമസ്, അക്കിനോ ആന്റണി,ഗോപൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.