മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ദൃഢമായ സുഹൃദ് ബന്ധവും പ്രധാനമായും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മേഖലകളിൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ അംബാസഡർ ബഹ്റൈന്റെ സമഗ്രവികസന യാത്രയിൽ എല്ലാ വിജയങ്ങളും നേരുന്നതായും യോഗത്തിന് മന്ത്രിയോട് നന്ദിയും പറഞ്ഞു.