കന്നി മാസ പൂജയ്ക്കായി ശബരിമല നട സെപ്തംബർ 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. കന്നി മാസം ഒന്നിന് ( സെപ്തംബർ 17) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കന്നി 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കന്നി മാസ പൂജകൾ പൂർത്തിയാക്കി സെപ്തംബർ 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. കന്നി മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം. ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Trending
- ഓപ്പറേഷൻ ട്രൈഡന്റ്: 38 കേന്ദ്രങ്ങളിൽ റെയ്ഡ്; 100 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തിയെന്ന് അമിത് ഷാ
- സിയാങ് അണക്കെട്ടിനെതിരെ ‘ജെൻസി’ പ്രതിഷേധം; ബിജെപി നേതാക്കളുടെ വീടുകൾ കൊള്ളയടിച്ചു, എൻഎച്ച്പിസി ഓഫീസിന് തീവെച്ചു
- ഗോകുലം ഗോപാലന് ഓറ ആർട്സ് സെന്ററിൽ സ്വീകരണം
- ഓണം- സമത്വബോധത്തിന്റെയും, മാനവികതയുടെയുംഅടയാളം – കൊടിക്കുന്നിൽ സുരേഷ് എം പി.
- “പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കണം”; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ
- ശബരിമല മിൽമ നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനു
- ഹരിഗീതപുരം ബഹ്റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
- സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം; കോഴിക്കോട്ട് വർണാഭമായ ഒരുക്കങ്ങൾ

