മനാമ: പ്രമുഖ വ്യവസായിയും ചലച്ചിത്ര നിർമാതാവും സാമൂഹിക പ്രവർത്തകനുമായ ഗോകുലം ഗോപാലന് ഓറ ആർട്സ് സെന്ററിൽ സ്വീകരണം നൽകി. കഠിനാധ്വാനവും ദീർഘവീക്ഷണവും കൊണ്ട് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സംരംഭങ്ങൾ കെട്ടിപ്പടുത്ത വ്യക്തിയാണ് ഗോകുലം ഗോപാലൻ.

ഓറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂരിന്റെ നേതൃത്വത്തിൽ ഡയറക്ടർമാരായ വൈഷ്ണവ് ദത്ത്, വൈഭവ് ദത്ത്, സ്മിത മയ്യന്നൂർ, ഇർഫാൻ അമീർ, അലീന, സൂരജ് പട്ടേൽ, പുനീത് കുമാർ എം., അനഘ, ശ്രീയഷ്ന, അർജുൻ ഭാസ്കർ, ഷിബിൻ, മുഹമ്മദ് സയ്ദ്, സ്മിതേഷ് പി. എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഈ.വി. രാജീവൻ, ജേക്കബ് തേക്കുതോട്, ആർ. പവിത്രൻ, എൻ.പി. അഷ്റഫ്, എം.സി. പവിത്രൻ, ശശിധരൻ, ചന്ദ്രബോസ്, കൃഷ്ണകുമാർ, അജിത്കുമാർ കണ്ണൂർ, എം.എം. ബാബു എന്നിവർ ആശംസകൾ നേർന്നു.


