മനാമ:കൊറോണ മൂലം ജീവിതം ബുദ്ധിമുട്ടിലായ കലാകാരൻമാരെ സഹായിക്കാനായി ബഹ്റൈൻ സോപാനം വാദ്യകലാസംഘം നടത്തുന്ന “സ്നേഹ സാന്ത്വനം” സഹായപദ്ധതിയുടെ വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച് ബഹു: കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, അമ്പലപ്പുഴ വിജയകുമാർ, കലാമണ്ഡലം ശിവദാസൻ വേളമാനൂർ, സോപാനം അംഗങ്ങളായ ശരത്ത് അമ്പലപ്പുഴ, അരുൺ മനയത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രശസ്ത ചുട്ടി കലാകാരനും, കരിക്കകം ചാമുണ്ഡി കലാപീഠത്തിലെ ചെണ്ട അദ്ധ്യാപകനുമായ ശ്രീ. ത്രിവിക്രമൻ കരിക്കകം മന്ത്രിയിൽ നിന്ന് ആദ്യസഹായം ഏറ്റുവാങ്ങി.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കലാകാരന്മാർക്ക് 5,000 രൂപ വീതമാണ് സോപാനം സഹായം നൽകുന്നത്. ഒരു മാസത്തിനകം എല്ലാ കലാകാരൻമാർക്കുമുള്ള ധനസഹായ വിതരണം പൂർത്തിയാക്കുമെന്ന് ബഹ്റൈൻ സോപാനം വാദ്യകലാസംഘം ഗുരുവും ഡയക്ടറുമായ സന്തോഷ് കൈലാസ് അറിയിച്ചു