Complaint | Starvision News Malayalam

അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ചെന്ന് പരാതി; അഭിജീത് ദീപ്‌കെയ്ക്കും സിജെപി പ്രവർത്തകർക്കുമെതിരെ കേസ്
മുംബൈ: മഹാരാഷ്ട്രയിൽ അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ചെന്ന പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്കെതിരെ പൊലീസ് കേസെടുത്തു. അജിങ്ക്യ ഷിൻഡെ ഉൾപ്പെടെയുള്ള മറ്റ് സിജെപി പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. ലാത്തൂരിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഔസയ്ക്ക് സമീപമുള്ള ജലവാലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്‌കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. സ്‌കൂളിലെ അധ്യാപിക സയ്യിദ് ഷംഷാദ് ബാനോ ഖൈറത്താലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

‘സ്‌കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായാണ് ദീപ്‌കെയും പ്രവർത്തകരും സ്‌കൂളിലെത്തിയത്. അനുമതിയില്ലാതെ സ്‌കൂളിൽ പ്രവേശിച്ച സംഘം വിദ്യാർഥികൾക്കൊപ്പം ഇരിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ഇവരുടെ സന്ദർശനം ക്ലാസുകൾ തടസ്സപ്പെടാനും സ്‌കൂളിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ മുടങ്ങാനും കാരണമായെന്നും പരാതിയിൽ പറയുന്നു.

സ്‌കൂൾ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായും മറ്റൊരു സ്‌കൂളിലെ വിദ്യാർഥിയെ ഇവിടെ എത്തിച്ച് ക്ലാസിൽ ഇരുത്തിയതായും പരാതിയിലുണ്ട്. അധ്യാപകരെ സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അധ്യാപിക ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. അഭിജീത് ദീപ്‌കെയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

The post അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ചെന്ന് പരാതി; അഭിജീത് ദീപ്‌കെയ്ക്കും സിജെപി പ്രവർത്തകർക്കുമെതിരെ കേസ് appeared first on Starvision News Malayalam.

സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്‌എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥികൾ ദേഹോപദ്രവം ചെയ്യുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിയിലാണ് നടപടി.

ഒരു സംഘം വിദ്യാർഥികൾ തന്നെ കൈയേറ്റം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി സിസ തോമസ് പരാതിയിൽ ആരോപിച്ചു. ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും ഒപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്‌സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടതായും പരാതിയിൽ പറയുന്നു.

സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം പുറത്തുനിന്നെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തതായി വിസി ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡിജിപി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഗവർണറെയും വിസി ധരിപ്പിച്ചു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും തന്നെയും സിൻഡിക്കേറ്റ് അംഗങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്നാണ് ഗവർണറെ അറിയിച്ചത്. ഗവർണറെ സന്ദർശിച്ച ശേഷമാണ് വിസി ഔദ്യോഗികമായി പരാതി നൽകിയത്.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായ സിസ തോമസ് നിലവിൽ കാലടി സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ചുമതലയും താത്കാലികമായി വഹിക്കുകയാണ്.

The post സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്‌എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ appeared first on Starvision News Malayalam.

താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി
കോഴിക്കോട്: താമരശ്ശേരിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്നാരോപണം. ബസ് മനഃപൂർവം റാലിയിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി.

സംഭവത്തെത്തുടർന്ന് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പരിക്കേറ്റ ബസ് ഡ്രൈവറും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ചികിത്സ തേടി.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ താമരശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പ്രകടനം നടത്തി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

The post താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി appeared first on Starvision News Malayalam.

പ്രധാനമന്ത്രിക്കെതിരായ പരാമർശം; മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതിയിൽ, പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ബിഎൻഎസ് 192, 356(2), കേരള പൊലീസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ അസ്വസ്ഥതയും ലഹളയും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി ദാസ് വിശദീകരണവുമായി രംഗത്തെത്തി. തനിക്ക് മലയാളം നന്നായി അറിയില്ലെന്നും ഭാഷാപ്രയോഗത്തിൽ ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമായതെന്നും അവർ പറഞ്ഞു. സംഭവത്തിൽ തെറ്റുപറ്റിയതായി സമ്മതിച്ച ജാൻമണി, എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം കോഴിക്കോട് സൈബർ പൊലീസ് തുടരുകയാണ്.

The post പ്രധാനമന്ത്രിക്കെതിരായ പരാമർശം; മഹിളാ മോർച്ചയുടെ പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ് appeared first on Starvision News Malayalam.

ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അൻസിബ
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. പരാതിയിൽ കേസെടുക്കാവുന്ന കുറ്റകൃത്യം നിലനിൽക്കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം.

വ്യാജവിവരങ്ങളും അശ്ലീല പരാമർശങ്ങളും ഉൾപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നിർമിച്ച് പ്രചരിപ്പിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ആരോപിച്ച് അൻസിബ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നേരിട്ട് കേസെടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

പരാതിയിൽ പരാമർശിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് മാനനഷ്ടക്കേസ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും ഇത്തരം സാഹചര്യത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും അധികൃതർ അറിയിച്ചു. സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ നിർദേശിച്ചതിനെ തുടർന്നാണ് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

തന്നെ ‘ജിഹാദി’യായി ചിത്രീകരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നുവെന്നും കുടുംബാംഗങ്ങളെപ്പോലും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും അൻസിബ സമൂഹമാധ്യമക്കുറിപ്പിലൂടെ ആരോപിച്ചിരുന്നു. സിനിമാരംഗത്തെ പ്രമുഖരും സഹപ്രവർത്തകരും തന്റെ സ്വഭാവഹത്യയിൽ പങ്കാളികളായെന്നും അവർ ആരോപിച്ചു.

നേരത്തെ അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയ തൃക്കാക്കര എ.സി.പിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ ലഭിച്ച വാട്‌സാപ്പ് സന്ദേശത്തെ തുടർന്നാണ് പൊലീസിൽ പരാതി നൽകേണ്ടിവന്നതെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ മൂന്നുമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചെന്ന അൻസിബയുടെ ആരോപണവും ലക്ഷ്മിപ്രിയ നിഷേധിച്ചു. വ്യക്തികൾ തമ്മിലുള്ള വിഷയമായതിനാൽ താരസംഘടന ഇടപെടേണ്ടതില്ലെന്നും ഇതിന് പിന്നിൽ മറ്റാരുടെയും പ്രേരണയോ പ്രത്യേക അജൻഡയോ ഇല്ലെന്നും അവർ വ്യക്തമാക്കി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ. രേഷ്മയ്‌ക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

The post ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അൻസിബ appeared first on Starvision News Malayalam.

എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി
മനാമ: വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പൈസ അടച്ച പ്രവാസികൾ അവസാന വർഷം പെൻഷൻ ആവുന്ന തീയതിയ്ക്ക് മുമ്പ് ചെറിയ കുടിശ്ശിക അടച്ചു തീർത്തിട്ടില്ല എന്ന നിസാര കാരണത്താൽ അവരുടെ കുടിശ്ശിക ബാക്കി അടക്കാൻ അനുവദിക്കാതെ പെൻഷൻ തടഞ്ഞു വെക്കുന്ന നിയമം കഴിഞ്ഞ സർക്കാർ കാലത്ത് ക്ഷേമനിധി ബോർഡ്‌ എടുത്തനിയമം പുനഃപരിശോധിച്ചു ക്ഷേമനിധിയിൽ പണം അടച്ചു വരുന്ന എല്ലാവർക്കും കുടിശ്ശിക അടച്ചു പെൻഷൻ അനുവദിക്കാൻ അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്നും നീതി അനുവദിച്ചു കിട്ടണമെന്നും കെഎംസിസി ബഹ്‌റൈൻ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു.

പെൻഷന് അപേക്ഷ കൊടുത്താൽ അത് അനുവദിച്ചു തരുവാൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷ കൊടുത്താൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ പെൻഷൻ അനുവദിക്കുന്ന രീതി നടപ്പിൽ വരുത്താനും കെഎംസിസി ആവശ്യപ്പെട്ടു.

പ്രവാസി പെൻഷൻ പലർക്കും കൃത്യമായി ലഭിക്കാതെ കുടിശ്ശികയായി കിടക്കുകയാണ്. അതൊക്കെ സമയബന്ധിതമായി കൊടുത്ത് തീർക്കാനുള്ള നടപടി എടുക്കാനും പ്രവാസി ക്ഷേമ നിധിയിൽ ചേരാനുള്ള പ്രായപരിധി 60 വയസ്സ് എന്നുള്ളത് 70 വയസ്സ് വരെയാക്കാനും പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം മരണാനന്തര സഹായം എന്നിവക്ക് അപേക്ഷ ലഭിച്ചാൽ അനന്തമായി നീട്ടികൊണ്ട് പോവാതെ പെട്ടന്ന് തന്നെ സഹായം ലഭ്യമാക്കാനുള്ള പ്രവർത്തനം ത്വരിതപ്പെടുത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.

കൂടാതെ ക്ഷേമനിധി ഓഫീസുകളിൽ 24 മണിക്കൂർ ഹെല്പ് ഡെസ്കും അനുവദിക്കണമെന്നും പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും ഇത്തരം കാര്യങ്ങളിൽ അടിയന്തിരമായ ഇടപെടൽ നിന്നുണ്ടാവണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മരുന്ന് വാങ്ങാനും അത്യാവശ്യ കാര്യങ്ങൾക്കും വേണ്ടി പെൻഷൻ കിട്ടുമെന്നുള്ള പ്രതീക്ഷയോടു കൂടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളായിരുന്നവർ അവർക്ക് അർഹതപ്പെട്ട പെൻഷൻ യഥാസമയം കിട്ടാത്തതിന്റെ പ്രതിഷേധം അവരിൽ ഒരു വേദനയായി മാറിയിരിക്കുകയാണ്.

അപേക്ഷ നൽകിയാൽ മിക്കവർക്കും ഒരു വർഷത്തിന് ശേഷമാണ് പെൻഷൻ കൊടുത്തു തുടങ്ങുന്നത്. അപേക്ഷിച്ചതിന് ശേഷം രണ്ടു മാസത്തിനു ശേഷം കിട്ടേണ്ടുന്ന പെൻഷനാണ് ഒരു വർഷമെടുക്കുന്നത്.

നിലവിൽ പെൻഷൻ പാസ്സായി കഴിഞ്ഞാൽ അപേക്ഷിക്കുന്ന മാസം മുതൽ പെൻഷൻ കൊടുക്കുന്നില്ലെന്ന് മാത്രമല്ല ബാക്കി വരുന്ന മാസങ്ങളിലെ പൈസ പല പ്രവാസികൾക്കും ഇതുവരെ ലഭിച്ചിട്ടുമില്ല. മാസങ്ങളായി ലഭിക്കാത്ത 30000 ത്തിലധികം വരുന്ന തുക യോളം ഉള്ളവരും സർക്കാരിനോട് പല പ്രാവശ്യമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ നൽകാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞിട്ടില്ല.

എന്തെങ്കിലും കാരണവശാൽ ഒരു ദിവസം ചെറിയ തുക അടക്കാൻ ബാക്കിയായി പ്രവാസി പെൻഷന് അപേക്ഷ കൊടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ അവരുടെ പെൻഷൻ തന്നേ ഇല്ലാതായി പോകുന്ന അവസ്ഥയാനുള്ളത്. ആയത് കൊണ്ട് ഓരോ ആളുകൾക്കും അർഹതപ്പെട്ട മുഴുവൻ പെൻഷനും നൽകണമെന്നും അത് മാസത്തിലെ അഞ്ചാം തിയ്യതി നിർബന്ധമായും നൽകണമെന്നും
അത് പോലെ ഭാരിച്ച ഫൈൻ കൊണ്ടും ബുദ്ധിമുട്ടുന്നവർ നിരവധിയാണെന്നും ഫൈൻ പൂർണ്ണമായും എടുത്തു കളയണമെന്നും കെഎംസിസിവൈസ് പ്രസിഡന്റ്‌ ഏ പി ഫൈസൽ പാറക്കൽ എം എൽ എ മുഖേന നിവേദനം നൽകി കൊണ്ട് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

The post എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി appeared first on Starvision News Malayalam.

പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
എറണാകുളം: പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിന് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതി. കേസെടുത്തതിനു പിന്നാലെ പൊലീസുകാരൻ ഒളിവിൽ പോയി.

The post പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ appeared first on Starvision News Malayalam.