കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന് ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വിഡിയോയാണ് പുറത്തുവന്നത്. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ ഛേത്രിയെ ഗണേശൻ അപമാനിച്ചതായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു. സമ്മാനദാനത്തിനിടെ ബെംഗളൂരു താരം ശിവശക്തി നാരായണനെ അതിഥികളിൽ ഒരാൾ തള്ളിനീക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഫോട്ടോയില്‍ ഇടം പിടിക്കാനായാണ് ഫുട്ബോൾ താരങ്ങളെ അതിഥികൾ തള്ളിനീക്കുന്നതെന്നും ശരിക്കും ആരാണ് ട്രോഫി നേടിയതെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിക്കുന്നു.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ

