ഇടുക്കി: ഏഴുവയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ അമ്മയ്ക്കും പരുക്കേറ്റു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. റിയാസിന്റെ അമ്മ സഫിയയുടെ സഹോദരീ ഭർത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരുക്കേറ്റ സഫിയയേയും മറ്റൊരു കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Trending
- കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
- പുനലൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്–യുഡിഎഫ് കയ്യാങ്കളി; വനിതാ കൗൺസിലർക്ക് മർദ്ദനമേറ്റെന്ന് ആരോപണം
- ലെബനാനില്‍ ഇസ്രായേലിന്റെ കനത്ത ആക്രമണം; 254 മരണം
- ബഹ്റൈനില്‍ സമാധാനത്തിനായി സര്‍വ്വമത പ്രാര്‍ത്ഥന
- താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി
- ബഹ്റൈനില്‍ ഇടിമിന്നലും മഴയും
- ഗള്‍ഫ് എയര്‍ ബഹ്റൈനില്‍നിന്ന് സര്‍വീസ് പുനരാരംഭിച്ചു
- മെട്രോ തൂണുകൾക്കരികിലെ റോഡിലെ നിരപ്പ് വ്യത്യാസം, അടിയന്തര പരിഹാരം വേണമെന്ന് ഹൈക്കോടതി


