മനാമ: സ്റ്റഡി എബ്രോഡ് ആൻഡ് ടൂർസ് ആൻഡ് ട്രാവൽസ് രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റമോണിക്ക ബോബ്സ്കോഡ് ബഹ്റൈനുമായി സഹകരിച്ച് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു.
ജുഫൈറിലെ അൽ റായ മാളിൽ നടന്ന ചടങ്ങ് ആസിയാൻ ബഹ്റൈൻ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ദൈജ് ബിൻ ഈസ അൽഖലീഫ ഉത്ഘാടനാം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസ്സഡർമാർ, ആസിയാൻ ബഹ്റൈൻ കൗൺസിൽ അംഗങ്ങൾ, പ്രമുഖ സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.
രക്ഷാകർതൃത്വത്തിൽ വിശിഷ്ടാതിഥികൾ പങ്കെടുത്തു ആസിയാൻ ബഹ്റൈൻ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ദൈജ് ബിൻ ഈസ അൽഖലീഫ, മനാമ ബഹ്റൈനിലെ ആസിയാൻ കമ്മിറ്റിയിലെ പ്രമുഖ നയതന്ത്രജ്ഞർ, ആസിയാൻ ബഹ്റൈൻ കൗൺസിൽ അംഗങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ, ബഹ്റൈനിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വേദിക് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജെയിംസ് മറ്റം അതിഥികളെ സ്വാഗതം ചെയ്തു.