വെബ് സീരീസ് സംവിധാനം ചെയ്തുകൊണ്ട് ഹിന്ദിയിലേക്ക് ചുവടുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ബിസ്ക്കറ്റ് കിംഗ്’ എന്ന അറിയപ്പെട്ടിരുന്ന രാജൻ പിള്ളയുടെ ജീവിതമാണ് താരം വെബ് സീരീസ് ആക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സീരീസിൽ രാജൻ പിള്ളയായി അഭിനയിക്കുന്നതും.
ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് മലയാളിയായ രാജൻ പിള്ള വ്യവസായ ജീവിതം തുടങ്ങിയത്. സിംഗപ്പൂരിലെ സാമ്പത്തിക ഇടപാടുകളെത്തുടർന്ന് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള ജുഡിഷ്യൻ കസ്റ്റഡിയിൽ വെച്ചാണ് മരിച്ചത്. രാജൻ പിള്ളയുടെ സംഭവബഹുലമായ ജീവിതമാണ് സീരീസിന്റെ ഇതിവൃത്തം.
എപ്പോഴാകൂം സീരീസിന്റെ ഷൂട്ടിങ് തുടങ്ങുന്നതെന്നോ ഏത് ഒടിടി പ്ലാറ്റ്ഫോമിലാകും റിലീസ് എന്നോ വെളിപ്പെടുത്തിയിട്ടില്ല. യൂദ്ലി ഫിലിംസ് ആണ് രാജൻ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് പൃഥ്വിരാജ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്. യോഡ്ലീ ഫിലിംസ് ആണ് ഈ വെബ് സീരിസ് നിർമ്മിക്കാൻ പോകുന്നത്.
മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു.