മനാമ: വിമാനമാര്‍ഗം കടത്താന്‍ ശ്രമിച്ച 11 കിലോഗ്രാമിലധികം മയക്കുമരുന്ന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ പിടികൂടി.
എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ്, കസ്റ്റംസ് അഫയേഴ്സിലെ എയര്‍ കസ്റ്റംസ് ഡയറക്ടറേറ്റ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇതിന് ഏകദേശം 64,000 ദിനാര്‍ വിലവരും.
ഒരു പാക്കറ്റിലുണ്ടായിരുന്ന 1.156 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ആദ്യം എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പാഴ്സല്‍ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിന് കൈമാറി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാം മയക്കുമരുന്ന് കൂടി അധികൃതര്‍ പിടിച്ചെടുത്തു. ഇതു കടത്താന്‍ ശ്രമിച്ച 20 വയസുള്ള ഒരു ഏഷ്യന്‍ പൗരനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
ആവശ്യമായ എല്ലാ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ

