മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകളിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകുന്നത്തിനായി എത്തിച്ചേർന്ന പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന് ബഹ്റൈൻ അന്താരാഷ്ട വിമാനത്താവളത്തിൽ സ്വീകരണം നൽകി. ജി.എസ്.എസ് പ്രസിഡണ്ട്, സെക്രട്ടറി, മറ്റു ഭാരവാഹികൾ, അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4 30 മുതൽ സൊസൈറ്റി ആസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ നടക്കും. പ്രായഭേദമന്യേ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് സംഗീതത്തിന്റെ സപ്തസ്വരങ്ങൾ കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈം സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാം.