മനാമ: റമദാനും ഈദ് അൽ ഫിത്തറിനും ശേഷമുള്ള ക്യാമ്പിംഗ് സീസൺ നീട്ടാനുള്ള നിർദ്ദേശത്തിന് എംപിമാർ അംഗീകാരം നൽകി. ക്യാമ്പിംഗ് സീസൺ ഫെബ്രുവരി 29 ന് അവസാനിക്കുന്ന തീയതി മുതൽ ഏപ്രിൽ പകുതി വരെ നീട്ടാനുള്ള മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ അടിയന്തര നിർദ്ദേശമാണ് ഏകകണ്ഠമായി അംഗീകരിച്ചത്. ഫുഡ് ട്രക്ക് വെണ്ടർമാർ, ടെൻ്റ്, ഇലക്ട്രിസിറ്റി ജനറേറ്റർ പ്രൊവൈഡർമാർ, ഓൾ-ടെറൈൻ വെഹിക്കിൾ (എടിവി) വാടകയ്ക്കെടുക്കുന്നവർ തുടങ്ങി നിരവധി മേഖലകൾക്ക് ലാഭമുണ്ടാക്കാൻ ക്യാമ്പിംഗ് സീസൺ സഹായിച്ചിട്ടുണ്ടെന്ന് അൽ ഒലൈവി പറഞ്ഞു.
Trending
- ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
- ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്കുള്ള സര്‍വീസുകള്‍ കുറച്ചു
- ‘കെ സുധാകരന് മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
- ‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്, ശബ്ദസന്ദേശം പുറത്ത്
- ‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ
- വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി
- ലെബനാനില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധി
- കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും

