തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ നിരവധി ദുരൂഹതകളുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും വനംമന്ത്രി ഷിബു ബേബിജോണ്‍. ഗൂഢാലോചനയ്ക്ക് ഒരു മാധ്യമപ്രവര്ത്തകന് ദൃക്സാക്ഷിയാണെന്ന ഗുരുതര ആരോപണം ഇമെയില്‍ പരാതിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനം-റവന്യൂ ഉദ്യോഗസ്ഥരുടെ മിനിറ്റ്സ് നിലനില്‍ക്കെ മുന്‍ ചീഫ് സെക്രട്ടറി ജയതിലക് വിവാദ ഉത്തരവിറക്കിയത് സംശയകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ആഭ്യന്തരമന്ത്രിയോടും മുഖ്യമന്ത്രിയോടും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിച്ച് കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേസന്വേഷണത്തില്‍ അട്ടിമറിയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും.

