മധുര: തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഉടൻ തുടക്കമാകും. സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലുമായി ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്നതാണ് പദ്ധതി.
മധുര രാജാജി സർക്കാർ ആശുപത്രിയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇ-കെവൈസി ചെയ്ത ആധാർ, തിരിച്ചറിയൽ അല്ലെങ്കിൽ വിലാസരേഖ എന്നിവ ആനുകൂല്യത്തിനായി നിർബന്ധമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമമാണ് പദ്ധതിയുടെ ലക്ഷ്യം.

