തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതമന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിന് ഗഡ്കരിക്ക് കത്തയച്ചു.
ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്ഘിപ്പിക്കുവാന് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് മഹാമാരി കണക്കിലെടുത്ത് മുന്‍പ് ദീര്ഘിപ്പിച്ച കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. കോവിഡ് പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ രേഖകള്‍ പുതുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ


