കാസർകോട്: വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലേശ്വരത്ത് രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നൽകി. കരിന്തളം സർക്കാർ കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.നീലേശ്വരം കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കരിന്തളത്ത് ജോലി ചെയ്തത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ട് ഗവ. കോളേജിൽ 2021-22 അദ്ധ്യയന വർഷം ഒക്ടോബർ മുതൽ മാർച്ച് വരെയും ജോലി ചെയ്തിരുന്നു.അട്ടപ്പാടി ഗവൺമെന്റ് കോളജിൽ മലയാളം ഡിപ്പാർട്ട്മെന്റിലെ അഭിമുഖത്തിനായി 2018-19, 20-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായി മഹാരാജാസിൽ പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെയാണ് വിദ്യയുടെ കള്ളം പുറത്തായത്. സംശയംതോന്നിയ അദ്ധ്യാപകർ മഹാരാജാസിൽ അന്വേഷിച്ചപ്പോൾ സത്യം പുറത്തുവരികയായിരുന്നു.
Trending
- കൂട്ടുകാരുമായി നിരന്തരം വീഡിയോ കോൾ: യുവാവ് ഭാര്യയുടെ വലതുകൈ വെട്ടി
- ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല
- ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി
- കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും
- ജയരാജൻ കണ്ടത് തെറ്റെങ്കിൽ മുഖ്യമന്ത്രി കണ്ടതും തെറ്റ്: കെ.സി വേണുഗോപാൽ
- പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടി: കെ.സുരേന്ദ്രൻ
- ബഹ്റൈനിൽ സിത്രക്ക് സമീപം വാഹനാപകടം; മൂന്നു പേർ മരിച്ചു
- ‘തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി 18 എൽഡിഎഫിനും, ഇതാണ് അവരുടെ ഡീൽ’; കെ മുരളീധരൻ