പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പ- നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായങ്ങളൊന്നും ഇല്ല. രാവിലെ 8.30 ഓടെയായിരുന്നു ബസിന് തീപിടിച്ചത്. നിലയ്ക്കലിൽനിന്ന് അയ്യപ്പഭക്തരുമായി പമ്പയിലെത്തിയശേഷം ഹിൽടോപ്പിൽ പോയി വാഹനം തിരിച്ച് പമ്പയിൽ എത്തിയപ്പോഴാണ് വാഹനത്തിൽ തീ ആളിപ്പടർന്നത്. തൊട്ടടുത്തുതന്നെ ഫയർഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുകയും പിന്നീട് പലഭാഗത്തും തീ പടരുകയുമായിരുന്നു. ഉടൻതന്നെ ഡ്രൈവറും ക്ലീനറും ബിസ്സിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.
Trending
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ



