മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ബാലകലോത്സവം സംഘടിപ്പിക്കുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 2 ന് വൈകീട്ട് 6:30 ന് ഇസ ടൗണിലെ ഇന്ത്യൻ സ്കൂൾ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ചാണ് പരിപാടി നടത്തുക. കെ.എസ്.സി.എ ആസ്ഥാനത്തു നടന്ന വാർത്തസമ്മേളനത്തിൽ ബാലകലോത്സവം കൺവീനർ ശശിധരൻ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി സതീഷ് നാരായണൻ 600 ലധികം കുട്ടികൾ,140ൽ പരം ഇനങ്ങളിൽ മത്സരിച്ച കെ.എസ്.സി.എ ബാലകലോത്സവത്തിൽ കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ് ചാമ്പ്യൻ, കെ.എസ്.സി.എ സ്പെഷ്യൽ അവാർഡ് നേടിയവരെ പ്രഖ്യാപിച്ചു.
കലാതിലകമായി ഗായത്രി സുധീറിനെയും കലാപ്രതിഭയായി ശൗര്യ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു. ബാലതിലകം- ആരാധ്യ ജിജീഷ്, ബാലപ്രതിഭ- അഡ്വിക് കൃഷ്ണ, നാട്യരത്ന- ഇഷിക പ്രദീപ്, നാട്യരത്ന- നക്ഷത്ര രാജ്, സംഗീതരത്ന-ഗായത്രി സുധീർ, ഗ്രൂപ് 1 ചാമ്പ്യൻ-ആദ്യലക്ഷ്മി എം. സുഭാഷ്, ഗ്രൂപ് 1 ചാമ്പ്യൻ കെ.എസ്.സി.എ -ആദിദേവ് നായർ, ഗ്രൂപ് 2 ചാമ്പ്യൻ-പുണ്യ ഷാജി, ഗ്രൂപ് 3 ചാമ്പ്യൻ- ഹിമ അജിത് കുമാർ, ഗ്രൂപ് 4 ചാമ്പ്യൻ- നക്ഷത്ര രാജ്, ഗ്രൂപ് 4 ചാമ്പ്യൻ കെ.എസ്.സി.എ – വൈഗ പ്രശാന്ത്, ഗ്രൂപ് 5 ചാമ്പ്യൻ -ഇഷിക പ്രദീപ്, ഗ്രൂപ് 5 ചാമ്പ്യൻ കെ.എസ്.സി.എ- സംവൃത് സതീഷ്.
എന്റർടൈൻമെന്റ് സെക്രട്ടറി രെഞ്ചു നന്ദി പറഞ്ഞു. മലബാർ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ ഹംധാൻ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, മറ്റു കമ്മിറ്റി മെമ്പർ മാരായ രെഞ്ചു ആർ നായർ, ശിവകുമാർ, സന്തോഷ് നാരായണൻ, കാലവിഭാഗം കൺവീനർ ഷൈൻ നായർ,ബാലകലോത്സവം ജോയിന്റ് കൺവീനർ പ്രശാന്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.