തിരുവനന്തപുരം: കേരള സർവകലാശാല 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ്സൈറ്റിൽ.
ആഗസ്റ്റ് 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.എ സംസ്കൃതം സ്പെഷ്യൽ – സാഹിത്യ (റഗുലർ/സപ്ലിമെന്ററി) ജൂലായ് 2023 പരീക്ഷ, ഒക്ടോബർ 3 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
കേരളസർവകലാശാല ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിൽ എം.ടെക് ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാമിൽ റിസർവേഷൻ സീറ്റുകൾ ഉൾപ്പെടെ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഏതെങ്കിലും ബ്രാഞ്ചിൽ ബി.ടെക്. ബിരുദം. വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 10.30 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്സിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് വിഭാഗത്തിൽ ഹാജരാകണം.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി (റെഗുലർ-2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി-2020 അഡ്മിഷൻ, സപ്ലിമെന്ററി-2018 & 2019 അഡ്മിഷൻ,മേഴ്സി ചാൻസ് 20142017 അഡ്മിഷൻ) പരീക്ഷയുടെ ബയോകെമിസ്ട്രി (കോർ &കോംപ്ലിമെന്ററി),പോളിമർ കെമിസ്ട്രി (കോർ), കെമിസ്ട്രി (കോർ &കോംപ്ലിമെന്ററി),കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ് (മാത്ത്സ് & സ്റ്റാറ്റിസ്റ്റിക്സ്), മെഷീൻലേണിംഗ് (കോംപ്ലിമെന്ററി ഒഫ് ഫിസിക്സ് വിത്ത് മാത്ത്സ് ആൻഡ് മെഷീൻലേണിംഗ്) എന്നിവയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ വിവിധകോളേജുകളിൽ ആരംഭിക്കും.
എം.എ. ഇക്കണോമിക്സ് സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ സ്റ്റഡീസ് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് ബ്രോഡ് കാസ്റ്റിംഗ് ആൻഡ് ജേണലിസം (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 29 ന് നടക്കും.
നാലാം സെമസ്റ്റർ ബി.എ കഥകളി വേഷം (സി.ബി.സി.എസ് 2021 അഡ്മിഷൻ റഗുലർ മേയ് 2023) പരീക്ഷയുടെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ 25, 26 തീയതികളിൽ നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രം ഒക്ടോബർ 12,13 തീയതികളിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എസ് സി ബോട്ടണി മോഡൽ 1,2,3 കോർ, കോംപ്ലിമെന്ററി (സി.ബി.സി.എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017-2021 അഡ്മിഷൻ റീഅപ്പിയറൻസ് മേയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 29 മുതൽ നടക്കും.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ ഇക്കണോമിക്സ് (2016-2018 അഡ്മിഷനുകൾ സപ്ലിമെന്ററി, 2014-2015 അഡ്മിഷനുകൾ മേഴ്സി ചാൻസ് മാർച്ച് /ഏപ്രിൽ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.കോം (2014-2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്, 2016-2018 അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് /ഏപ്രിൽ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ റഗുലർ, 2017,2018 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2014-2016 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ് ബ്രാഞ്ച് 10 (എ) ചൈൽഡ് ഡെവലപ്മെന്റ്, ബ്രാഞ്ച് 10 (ഡി) ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയൻസ് ജൂൺ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.