തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്റിന്റെ നിര്ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നിൽ പാര്ട്ടിയിലെ ഗ്രൂപ്പ് തര്ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയിൽ തടഞ്ഞു നിര്ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്ദ്ദേശിച്ചത്.
Trending
- ‘ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല’; നവി പിള്ളയ്ക്ക് നൊബേൽ നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്
- വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് ആരോഗ്യപരിചരണവും സ്തനാർബുദ ബോധവൽക്കരണവുമായി ഐ.സി.ആർ.എഫ്.
- ജന്തർ മന്തർ പ്രതിഷേധത്തിന്റെ സാമ്പത്തിക സ്രോതസ് ചോദ്യം ചെയ്ത് വിഎച്ച്പി; സുരക്ഷാസേനയ്ക്ക് പിന്തുണ നൽകണമെന്ന് ആഹ്വാനം
- കൊറിയർ വഴി ലഹരിക്കടത്ത്: 1.8 കിലോ എംഡിഎംഎ പിടികൂടി; നാലുപേർ അറസ്റ്റിൽ
- 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്
- എല്ലാ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെ; അടൂർ പ്രകാശിന്റെ പരാതി തള്ളി വി.ഡി. സതീശൻ
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് അഭിമാന നിമിഷം : പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിക്ക് ബഹ്റൈൻ രാജ്യത്തിന്റെ ആദരവായി ഗോൾഡൻ റെസിഡൻസി ലഭിച്ചു
- സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പ്: രണ്ടുകോടിയിലേറെ രൂപയുടെ നിക്ഷേപങ്ങൾ മരവിപ്പിച്ച് ഇഡി; 38 വസ്തുവകകളുടെ രേഖകൾ പിടിച്ചെടുത്തു

