
മനാമ :ബഹ്റൈൻ നവകേരള മനാമ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിലെ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു.
രാവിലെ 7 മണി മുതൽ 12 മണി വരെ നടന്ന ക്യാമ്പിൽ 75ൽ അധികം പേർ പങ്കെടുത്തു . ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ സ്കൂൾ ഭരണ സമിതി അംഗം മിഥുൻ മോഹൻ, “നമ്മൾ നൽകുന്ന ഓരോ തുള്ളി രക്തവും ഗുരുതരമായ അപകടങ്ങളിലോ രോഗാവസ്ഥയിലോ ഉള്ളവർക്ക് പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയാണെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും” അഭിപ്രായപ്പെട്ടു.

നവകേരള മനാമ മേഖല പ്രസിഡന്റ് അനു യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മേഖല സെക്രട്ടറി മനോജ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു, നവകേരള കേന്ദ്ര രക്ഷാധികാരി ഷാജി മൂതല, കേന്ദ്ര സെക്രട്ടറി രാജകൃഷ്ണൻ യു , കോർഡിനേഷൻ അസ്സിസ്റൻ്റ് സെക്രട്ടറി സുനിൽ ദാസ്, മനാമ മേഖലാ രക്ഷാധികാരി അഷ്റഫ് കുരുത്തോലയിൽ , കേന്ദ്ര ട്രഷറർ ഷാജഹാൻ കരുവന്നൂർ, ജോ.കൺവീനർ പ്രശാന്ത് മാണിയത്ത് ,ശ്രീജിത്ത് ആവള എന്നിവർ ആശംസകൾ അറിയിച്ചു . കൺവീനർ ജാൽവിൻ ജോൺസൺ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.കോർഡിനേഷൻ, എക്സികുട്ടീവ് അംഗങ്ങൾ മനാമ മേഖലാ കമ്മറ്റിയോടൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


