മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് അംബാസഡര്‍ വിനോദ് കെ. ജേക്കബിൻറെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
ഇന്ത്യൻ തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയച്ചതിന് ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ അധികാരികൾ എന്നിവരോട് അംബാസഡർ നന്ദി പറഞ്ഞു.കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാഡർ അറിയിച്ചു.