മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) പ്ലഷർ റൈഡേഴ്സ് ബഹ്റൈൻ (PRB) ടീമുമായി സഹകരിച്ച് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിലെ വൈകാരിക പ്രശ്നങ്ങളെ ചെറുക്കാനാണ് അവയർനെസ് ഓൺ വീൽസ് കാമ്പെയ്ൻ.
പ്ലഷർ റൈഡേഴ്സ് ബഹ്റൈൻറെ 25 അംഗങ്ങളും ICRF അംഗങ്ങളും അസ്കർ, ബുരി എന്നിവിടങ്ങളിലെ വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും മാനസിക ക്ഷേമത്തെ കുറിച്ച് തൊഴിലാളികളെ അറിയിക്കുകയും, ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ വോളൻ്റിയർമാരെ വിളിക്കാൻ ICRF കോൺടാക്റ്റ് നമ്പറുകൾ അടങ്ങിയ ഫ്ലൈയറുകൾ, ലഘുഭക്ഷണ പാക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.
ICRF LIFE വൈകാരിക ക്ലേശങ്ങളും വെല്ലുവിളികളും നേരിടുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ചു. ലോകം അഭിമുഖീകരിക്കുന്ന പ്രകടമായ മാറ്റങ്ങൾക്കൊപ്പം, നമ്മളിൽ പലരും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൂടെയും വൈകാരിക ക്ലേശങ്ങളിലൂടെയുമാണ് കടന്നുപോകുന്നത് . ഇതിനെതിരെ പോരാടാൻ ഇന്ത്യൻ തൊഴിലാളികളെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
മനാമയിലെ ഇന്ത്യൻ ക്ലബ് പരിസരത്ത് അവൈർനെസ്സ് ഓൺ വീൽസിൻ്റെ ഫ്ലാഗ് ഓഫ് നടന്നു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ശ്രീ രവികുമാർ ജെയിൻ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, ജോയിൻ്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗങ്ങളായ രാജീവൻ, നിമ്മി റോഷൻ, ദീപശിക, സാന്ദ്ര പാലണ്ണ , നിതിൻ ജേക്കബും പ്ലഷർ റൈഡേഴ്സ് ടീം എന്നിവരുടെ സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഇത്തരമൊരു കാമ്പെയ്നിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് വിശദീകരിച്ചു, ഐസിആർഎഫിൻ്റെ ഈ രജതജൂബിലി വർഷത്തിൽ ഇത്തരത്തിലുള്ള നിരവധി കാമ്പയിനുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.