തിരുവനന്തപുരം: സ്വർണ്ണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി ഹൈക്കോടതി. നാളെ മുതൽ എച്ച്.യു.ഐ.ഡി ഹാൾമാർക്കുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലുള്ള സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കുന്നതിനുൾപ്പെടെ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം.