മനാമ: ജൂണ്‍ 8ന് ബഹ്റൈനില്‍നിന്ന് കുവൈത്തിലേക്കു പുറപ്പെട്ട ജി.എഫ്. 213 വിമാനത്തില്‍ അതിക്രമം കാട്ടിയ ജി.സി.സി. പൗരനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി ഗള്‍ഫ് എയര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍, സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടന്‍ തന്നെ യാത്രക്കാരനെ വിമാനത്താവള പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ മുന്‍ഗണനയായി തുടരുമെന്നും ഗള്‍ഫ് എയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള കുവൈത്ത് അധികൃതരുടെ പ്രൊഫഷണലിസത്തിനും സമയബന്ധിതമായ പ്രതികരണത്തിനും ഗള്‍ഫ് എയര്‍ നന്ദി അറിയിച്ചു.
Trending
- 39 ദിവസത്തിന് ശേഷം ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു
- ഇനി വിധിയെഴുതാൻ മണിക്കൂറുകൾ; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേയ്ക്ക്
- വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
- തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
- ‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
- ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍
- നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്

