
സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ പുറത്തിറക്കി. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ തന്നെ പൂർണ്ണമായി വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സൗജന്യ യാത്ര അനുവദിക്കുന്ന 7 വിഭാഗം ബസുകൾ ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
- ഓർഡിനറി
- സിറ്റി ഓർഡിനറി
- ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി 4
- ടൗൺ ടു ടൗൺ 5.
- ഫെയർ സ്റ്റേജ് ഓർഡിനറി
- പോയിന്റ് ടു പോയിന്റ് ഓർഡിനറി
- ഗ്രാമവണ്ടി


