കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിലെ സെൻട്രൽ കമ്മിറ്റി അംഗവുമായ വിനു ക്രിസ്റ്റിയുടെ പിതാവ് ക്രിസ്റ്റഫർ (77) നാട്ടിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
പ്രവാസിശ്രീ അംഗം ജിഷ വിനു ക്രിസ്റ്റിയുടെ ഭർതൃപിതാവുകൂടിയാണ് പരേതൻ. ക്രിസ്റ്റഫറിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.പി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

