പൊൻകുന്നം: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളിയിൽ കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ശബരിമലദർശനം കഴിഞ്ഞു മടങ്ങിവരവേ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. റോഡിൽനിന്ന് പറമ്പിലേക്കിറങ്ങിയ കാർ മറിയുകയായിരുന്നു. പരിക്കേറ്റ ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി. നവീൻ(25) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Trending
- സൗദി-ബഹ്റൈന്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ശില്പശാല തുടങ്ങി
- കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലി’ല്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍, ക്ഷുഭിതനായി വിഡി സതീശന്
- ഭിന്നശേഷിക്കാര്‍ക്ക് ആത്മവീര്യം പകര്‍ന്ന് ‘ബി എ മോട്ടിവേറ്റര്‍’ മാരത്തണ്‍
- വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കൊച്ചിയില്‍ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
- കേരളത്തിനു വേണ്ട മദ്യം ഇവിടെ ഉത്പാദിപ്പിക്കും, അതില്‍ എന്താണ് എതിര്‍പ്പ്?; എംവി ഗോവിന്ദന്
- ബഹ്റൈന്‍ നീതിന്യായ മന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- രണ്ടാം ജി.സി.സി. വനിതാ സ്ഥിരം സമിതി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- വീട്ടിലും പള്ളിയിലും താലികെട്ട്; ഹോട്ടലില്‍ മുറിയെടുക്കുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു