തൃശൂർ: വടക്കാഞ്ചേരി മണ്ഡലത്തിൽ നവകേരള സദസ്സിന്റെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആര്യമ്പാട് സ്വദേശി റഫീഖ് ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് മുളങ്കുന്നത്തുകാവിൽ ആരോഗ്യ സർവകലാശാല മൈതാനത്ത് നടന്ന നവകേരള സദസ്സിനിടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകർ ഇരിക്കുന്ന ഭാഗത്തു കൂടിയാണ് ഇയാൾ ഓടിക്കയറാൻ ശ്രമിച്ചത്.
‘‘മുഖ്യമന്ത്രീ, എനിക്കൊരു കാര്യം പറയാനുണ്ട്’’ എന്ന് ഉച്ചത്തിൽ പറഞ്ഞാണ് ഇയാൾ വേദിയിലേക്ക് കയറാൻ ശ്രമിച്ചത്. എന്നാൽ ബാരിക്കേഡ് മറികടക്കാൻ സാധിച്ചില്ല. ഉടൻ പൊലീസെത്തി ഇവിടെനിന്നു മാറ്റി. വടക്കാഞ്ചേരിയിൽ താൻ നിർമിച്ച വീടിന് നഗരസഭ അനുമതി നൽകുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നുമായിരുന്നു ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിൽ മുൻപു പരാതി നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് ആരോപിച്ചാണ് വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് പറയുന്നു.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്



