മനാമ: മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം. എൽ. എ യുമായിരുന്ന ഡോ.എ.യൂനുസ് കുഞ്ഞു എല്ലാ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് ഇരവിപുരം എം.എൽ.എ, എം.നൗഷാദ് . ബഹ്റൈൻ, മൈത്രി സോഷ്യൽ അസ്സോസിയേഷൻ സംഘടിപ്പിച്ച യൂനുസ് കുഞ്ഞു അനുസ്മരണവും പ്രാർത്ഥനാ സംഗമവും ഓൺലൈനിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും താഴെക്കിടയിൽ നിന്നും തന്റെ കഠിന പ്രയത്നം കൊണ്ട് ജീവിത വിജയം കൈവരിച്ച അദ്ദേഹം, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും നല്ല ബന്ധം കത്ത് സൂക്ഷിച്ചു.കേവലം ഒരു കശുവണ്ടി മുതലാളി മാത്രമായിരുന്ന അദ്ദേഹം നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാകുക വഴി വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചത്.വടക്കേവിള ഗ്രാമ പഞ്ചായത്ത്അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , ജില്ലാ കൗൺസിൽ അംഗം , നിയമ സഭാസാമാജികൻ എന്നീ നിലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. നാല് പതിറ്റാണ്ടോളം കൊല്ലൂർവിള ജമാഅത്ത് പ്രസിഡന്റ് പദവിയിലുരുന്ന യൂനുസ് കുഞ്ഞു ജീവ കാരുണ്യരംഗത്ത് നൂറുകണക്കിന് നിർധനർക്ക് ആശ്രയമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് തീരാ നഷ്ടമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ചടങ്ങിൽ മൈത്രി സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു.മാസ്റ്റർ മഅറൂഫ്നവാസ് ഖിറാഅത്ത് നടത്തി.
മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് എം.അൻസാറുദീൻ ,കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോ.മൻസൂർ ഹുദവി, കെ എം സി സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ,ബിനു കുന്നന്താനം[oicc ബഹ്റൈൻ പ്രസിഡൻ്റ്] മാധ്യമ പ്രവർത്തകൻ തേവലക്കര ബാദുഷ, മൈത്രി സോഷ്യൽ അസ്സോസിയേഷൻ മുൻ പ്രസിഡന്റ് സിയാദ് ഏഴംകുളം, നിസാർ കൊല്ലം,ഷിബു പത്തനംതിട്ട, സുനിൽ ബാബു, സക്കീർ ഹുസൈൻ, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ അദ്ദേഹത്തെ അനുസ്മരിച്ചു.
മൈത്രി സോഷ്യൽ അസ്സോസിയേഷൻ ചീഫ് കോഡിനേറ്റർ നവാസ് കുണ്ടറ സ്വാഗതവും, രക്ഷാധികാരിയായ നിസാർ സഖാഫി ദുആയ്ക്ക് നേതൃത്വം നൽകി
എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.