
മനാമ: ഹ്രസ്വസന്ദർശനത്തിനായി ബഹ്റൈനിലെത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി കൂടിയായ കൊല്ലം എം.എൽ.എ ബിന്ദുകൃഷ്ണയെ കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) ഭാരവാഹികൾ സന്ദർശിച്ചു. ബഹ്റൈൻ കുടുംബസൗഹൃദ വേദിയുടെ ഓണാഘോഷത്തിൽ അതിഥിയായാണ് മന്ത്രി എത്തിയത്. കൊല്ലം മണ്ഡലവുമായി ബന്ധപ്പെട്ടും പ്രവാസികൾ നേരിടുന്ന വിഷയങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഷാൻ എന്നിവർ പങ്കെടുത്തു. മന്ത്രിക്ക് സംഘടനയുടെ ആദരവും സുവനീറും കൈമാറി.


