മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്ററുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാന സദസ്സ് ഇന്ന് രാത്രി 8:30 (26-05-2023 വെള്ളി) ഉമ്മ് അൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്നത്തെ സമൂഹത്തിൽ തികച്ചും കാലിക പ്രസക്തമായ വിഷയമായ എങ്ങിനെ നല്ലൊരു രക്ഷിതാവാകാം എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ഫാമിലി കൗൺസിലറും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വിർ നയിക്കുന്ന”ബി എ ട്രെയിൻഡ് പാരന്റ്” എന്ന [പ്രഭാഷണം ശ്രവിക്കുവാൻ ഏവരെയും ക്ഷണിക്കുന്നുവെന്ന് അറിയിപ്പിൽ പറഞ്ഞു.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയുട്ടുണ്ട്.